07:54pm 10 November 2026
NEWS
വിടവാങ്ങിയത് തലമുറകൾക്ക് പകർന്നു നൽകിയ അക്ഷര വെളിച്ചം
03/08/2025  11:47 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിടവാങ്ങിയത് തലമുറകൾക്ക് പകർന്നു നൽകിയ അക്ഷര വെളിച്ചം

പുത്തൻകുരിശ് : മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന  പ്രൊഫസർ എം.കെ. സാനു മാഷിൻ്റെ ദേഹവിയോഗം അക്ഷര ലോകത്തിനും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തൻ്റെ ഗുരുനാഥൻ കൂടിയായ പ്രൊഫ. സാനു മാഷ്  പുരോഗമന ആശയങ്ങൾ മുറുകെ പിടിക്കുകയും അക്ഷരങ്ങളെ സ്നേഹിക്കുകയും ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായി തീർന്ന ഉത്തമനായ മാതൃകാ അധ്യാപകനായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. തൻ്റെ അക്ഷരങ്ങളും പ്രവൃത്തിയും മാനവികതയ്ക്കായി സമർപ്പിച്ച ഗുരു ശ്രേഷ്ഠനായിരുന്നു അദ്ദേഹം.ആധുനിക സമൂഹം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും ശക്തമായ പ്രതിരോധം തീർത്ത അതുല്യ പ്രതിഭയായിരുന്നു പ്രൊഫ. സാനു മാഷ്.

സാംസ്കാരിക രംഗത്തും വൈജ്ഞാനിക രംഗത്തും നിസ്‌തുല്യ സംഭാവനകൾ നൽകിയ പ്രൊഫസർ എം.കെ. സാനു മാഷിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെയും വ്യക്തിപരമായും അനുശോചനവും പ്രാർത്ഥനയും നേരുന്നുവെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img